STORYMIRROR

Sandra C George

Romance Tragedy Crime

3  

Sandra C George

Romance Tragedy Crime

റോസാ

റോസാ

1 min
419

പ്രഭാതം സൂര്യനാൽ തഴുകി ഉണർന്നന്ന്,

പുഞ്ചിരി തൂകി നീ റോസാ പുഷ്പമേ,

ഉദ്യാനത്തിൽ കാന്തിയിൽ സ്നാനിതയായി,

എനിക്കായി നീ നില്പത് കാൺവൂ

 

ആശയാൽ നിന്നെ എൻ സ്വന്തമാക്കാൻ,

ഉദ്യാനവാതിൽ കടന്നതറിഞ്ഞില്ല ഞാൻ,

അറിവത് നിൻ ഗന്ധം എന്നിലലിഞ്ഞപ്പോൾ

ആ കാഴ്ച എന്നിൽ സ്മൃതി ഉണർത്തി


നിനക്കായി ഞാൻ കാത്ത ഇടനായികളിന്നും

മറക്കാനാവില്ലെനിക്കിന്നെല്ലാം

ഓർമ്മ മാത്രം.

നുള്ളി എടുക്കാൻ കഴിയുവതില്ലെനിക്കിന്ന്

നിൻ കണ്ണീർ പൊഴിക്കാൻ ആവില്ലത്രയും.


സ്നേഹമാം നിന്നോർമ്മ മനസ്സിൽ പേറി ഞാൻ കാത്തിരുന്നന്നും

പുതു പ്രഭാതചുവപ്പിനായി.

ഉദ്യാനത്തിലേക്കെൻ മിഴികൾ പാഞ്ഞു,


നിൻ ആക്ഷികളോ ആയിരം കഥ പറഞ്ഞു,

ഇതളുകൾ പൂഴിക്കെറിഞ്ഞു കൊടുത്ത്

വണ്ടിനാൽ ആക്രമിക്കപ്പെട്ടുടഞ്ഞ്,

നിറയും മിഴിയാൽ നോക്കി നീ നിന്നന്ന്


ആക്ഷി എന്നിൽ നീർ പൊഴിച്ചെങ്കിലും

അറിയാതെ ഞാൻ ചിന്തിച്ചു പോയന്ന്,

ഇതിനോ റോസേ നീ എൻ സ്വന്തമായില്ല?

ഇതിനോ റോസേ നിന്നെ ഞാൻ സ്വന്തമാക്കിയില്ല?


Rate this content
Log in

Similar malayalam poem from Romance