അബല
അബല
പിഞ്ചു കീറിയോരെന്റെ നെഞ്ചിലെ
നൊമ്പരം നീ അറിയണം
ഭ്രാന്തവെറിയിലെരിയുമെന്നുടെ
ആർത്തനാദവുമറിയണം
ഉടലും ഉയിരും എരിയുമെന്നുടെ
ഉൾഞരമ്പുകൾ പിടയവെ
അമ്പലങ്ങളിൽ വമ്പിരിക്കും
തമ്പുരാൻമാർ അറിയണം
അബലയാമിവളെ കാക്കാൻ
ഇവിടെ ഇല്ലൊരു ദൈവവും..!
