ഋതു
ഋതു
ഋതു വർണ്ണ പതംഗങ്ങൾ അഴകോടെ
വീശി ഋതുമതി പവനൻ വരവായിതാ
പുലർകാല രാവിനു കുളിരേകിടാൻ
പുതു പുതു പുളകങ്ങൾ പനിനീരിൽ ചാലിച്ചു.
പുണ്യം ചൊരിഞ്ഞൊരീ പുലർവേളയിൽ
പുതിയ പ്രതീക്ഷതൻ തോണിയിലേറി
മറുകരയണയുകയാണോ പ്രിയനെൻ
അരികിലേക്കണയുകയാണോ..!
