കനൽ മൂടിയ മഴ
കനൽ മൂടിയ മഴ
ഞാനിന്നലെ പെയ്ത
മഴയോടായി ആരാഞ്ഞു..
നിൻ മധുരത്തിലേറെ
പ്രതീക്ഷകൾ കൂടുകൂട്ടുന്നു..
മഴയൊരു കൊഞ്ചൽ
ചിരിയോടെ ഉള്ളിലെ
പിടയും ഹൃദയമവർത്തി,
ഒന്നിളകി മൂളാലോടെ
ചൊല്ലി മാഞ്ഞു..
കാതങ്ങൾ ദൂരെ
നിന്നു നീ കാണുമൊരു
കോട്ട വാതിൽമാത്രമല്ല ഞാൻ.
പ്രതീക്ഷയുടെ
പുറം ചട്ടക്കുള്ളിൽ
നൊമ്പരത്തിന്റെ
കനൽ കട്ടകൾ
ചുവന്നു തുടുത്തൊരു
കനിപോലെ പുഞ്ചിരി തൂകി,
കൊതി തോന്നി
തൊടുന്നവരെല്ലാം
വെന്തു തീർന്നു..
ഒരു മഴയായി മാറുമ്പോഴും
ഞാനും കരയാറുണ്ട്
മിഴിനീരിൻ തടാകം,
കരങ്ങളാൽ മൂടുവാൻ
ശ്രമിക്കാറുണ്ട്.
ഒടുവിലെ
പ്രതീക്ഷകൾക്കായി
കാത്തിരുന്നവരുടെ
ഹൃദയം കാണാറുണ്ട്.
അവർക്കായി
ഞാൻ പെയ്യും..
വെറുമൊരു മഴയായി
കരുതരുത്..
കനൽ തിന്നവരുടെ
നൊമ്പരാശ്രുവാണിതെന്ന്
കരുതണം..
