Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Fantasy

4  

Binu R

Fantasy

കവിത :- പ്രണയം. രചന :- ബിനുR

കവിത :- പ്രണയം. രചന :- ബിനുR

1 min
312


രാവിൻ നേർമ്മയിൽ

രാത്രീഞ്ചരങ്ങൾ കലപിലാരവം

പൊഴിച്ചീടവേ, 

ഞാൻ കണ്ടൊരു നിലാവുപോൽ

ഉടുത്തുമയങ്ങി നടന്നൊരാരൂപം

വന്നെൻനിഴലിനോട്

കൊഞ്ചിക്കൊഞ്ചി മൊഴിഞ്ഞൂ,

തരുമോ ഒരു തളിർവെറ്റിലയും

ചുണ്ണാമ്പും... !


കാണാതെ കണ്ടുംകൊണ്ടു ഞാൻ

നിനച്ചെടുത്തൂ മനോഹരാംഗിയാം

കുവലയമിഴിയാളിൻ

മനോജ്ഞമാം വദനം.. !


ഇരുട്ടിൻ നേർമ്മയിൽ

ഒരുമിന്നലൊളിയിൽകണ്ടൂ

പ്രേമം വഴിയുമാ ചുണ്ടിണയിൽ

ഒരുതുള്ളിചുവപ്പുരാശിതൻ

നറുമണവും

കൊതിപ്പിക്കുന്നൊരു ചിരിയും

ചിരിയിൽ

തിളങ്ങുന്നിരുകോമ്പല്ലുകളും.. !


എങ്കിലും നല്കീ ഞാൻ

മോഹത്തോടെ ചുണ്ണാമ്പും

വെറ്റിലയും എൻ ജീവനും

ജീവിതവും നടുക്കുന്ന വിരഹവും

മരണത്തിൻ മേലാപ്പും... !



Rate this content
Log in

Similar malayalam poem from Fantasy