STORYMIRROR

Binu R

Fantasy

4  

Binu R

Fantasy

ഒരു വിനോദയാത്ര

ഒരു വിനോദയാത്ര

1 min
414

യാത്ര തുടങ്ങും മുൻപേയാരോ പറഞ്ഞു

വിനോദയാത്രയാവണമിത്

സ്വപ്നതീരത്തിലൂടെ മായാമഞ്ചലിലൂയലാടി 

ആകാശകൊമ്പത്തേയ്ക്ക്..!

 

വിനോദമെന്ന വാക്കില്പിടിച്ചൂളിയിട്ടാൽ

മനസ്സിന്റെയെത്താമരക്കോമ്പത്തൂടെ

തത്തിത്തരികിടം മറിഞ്ഞെത്തീടാം

നീലവിഹായസ്സിലനന്തതയിലൂടെ

ആകാശക്കൊമ്പത്തേയ്ക്ക്..!

   

സ്വപ്നത്തിലിടം കിട്ടാത്തവർ

കാവ്യകല്ലോലിനിയിൽ മുങ്ങിക്കുളിച്ചീറനായ്

മാനത്തെ തേങ്ങാപ്പൂളിന്റെ

ഓരത്തുപിടിച്ചൂയലാടിയാലെത്താം

ആകാശക്കൊമ്പത്തേക്ക്..!

     

കാലമെല്ലാം തിരിഞ്ഞുമറിഞ്ഞീടുമീ

കോവിഡിൻ വേളയിലും

വിനോദയാത്രക്കുകോപ്പുകൂട്ടാറുണ്ടു ഞാൻ

പുഷ്പക സമാനമാകും സ്വപ്നത്തേരിലേറി

ആകാശകൊമ്പത്തേക്ക്..!


തിരിച്ചുവരേണ്ടുംകാര്യം മുൻപേറായ് 

ചിന്തിച്ചുറപ്പിച്ചു ഞാൻ

ആകാശത്തേക്കാകമാനം പടർന്നുവിരിഞ്ഞുകിടക്കും

വളഞ്ഞുപുളഞ്ഞ താമരവള്ളിയിലൂടെ നൂണ്ടുനിരങ്ങി

ഭൂമിയിലേക്കെത്തുന്നതിനായ്..!



Rate this content
Log in

Similar malayalam poem from Fantasy