STORYMIRROR

NITHINKUMAR J PATHANAPURAM

Fantasy

4  

NITHINKUMAR J PATHANAPURAM

Fantasy

അക്ഷരങ്ങളുടെ പ്രണയ സഞ്ചാരം

അക്ഷരങ്ങളുടെ പ്രണയ സഞ്ചാരം

1 min
335

അക്ഷരങ്ങൾ തുന്നി

ചേർക്കുമ്പോഴെല്ലാമിടനേരമില്ലാതെ,

മഷി പുരളാത്തയെന്റെ മേനിയിൽ

തലോടിയവൾ പ്രണയം പറയാറുണ്ട്,


ചെളിപുരണ്ടതിൽ പിന്നെ

വെണ്മപോയതിൽ പിന്നെ,

മുറിച്ചുമാറ്റപെട്ടയവയവങ്ങളിൽ

ഹൃദയവുമെന്റെ കരളും പുസ്തകത്തിന്റെ

ഏതോ കോണിലായിയേതോ താളിനോട്‌

ചേർന്നിരിപ്പുണ്ട്, ഭയമോടെ..!


വരികളിൽ വെന്തുതീരും വരെയും

എനിക്കായ് അക്ഷരങ്ങൾ പുഞ്ചിരിച്ചു..

ഇന്നും വെണ്മയില്ലാത്തയെന്നിലെയുടലിൽ

സഖിയവളക്ഷരങ്ങൾ കുറിക്കുന്നു..


എഴുതിതീരും വരെ ഇരുവർ ഞങ്ങൾ

ഒന്നായ് ചേർന്നൊടുങ്ങുന്നു,

ധൂളി നിറഞ്ഞ് ചിതലുകൾ ജഠരം

നിറയ്ക്കും വരെയും ഒന്നായ്...



Rate this content
Log in

Similar malayalam poem from Fantasy