STORYMIRROR

the_ z_count

Romance Tragedy Fantasy

4  

the_ z_count

Romance Tragedy Fantasy

The End - അന്ത്യം!

The End - അന്ത്യം!

1 min
384

Yes, Now I can see the end!!!


ആതിരകൾ ആയിരം കാണുമെന്ന്,

ആരോ പറഞ്ഞൊരെൻ സുന്ദര ജന്മം!

പാറി പറന്ന് ഞാൻ തെല്ല് ഒട്ട് ചിന്തകൾ,

പാവി വിടർത്തിയ സ്വപ്നലോകം!

കൂടെ പറക്കുവാൻ, കൂട്ടി പിടിക്കുവാൻ,

കുളിരുള്ള ചിരിയാലാ ദിവ്യ ദേഹം!


ഹാ! കാണാം എനിക്കിന്ന്,

ദാഹം ക്ഷമിച്ചിട്ടും ഞാൻ,

ഊറികുടിച്ച പാനീയ പാത്രം! 

ചെരിവിന്റെ അറ്റത് ഇറ്റൊരു തുള്ളി,

അതിലെന്നെ നോക്കി, 

ഇളിക്കുന്ന മോഹങ്ങൾ!

നാവിന്റെ അറ്റത്തും, 

മോഹത്തിൻ തുഞ്ചത്തും,

തോൽവികൾ കൊണ്ട് ഞാൻ,

കോറി നോക്കി, ഇല്ല! 


ഒരിറ്റ് രക്തകണം പോലും!

ഊറി ചിരിച്ചൊരെൻ വിജയ തീരങ്ങൾ,

അലറി കരയുവാൻ ഹേതുവായ്‌ തീരുന്നു.

നാളെകൾ കനവിട്ട എന്റെ ഓർമക്ക്,

കൂട്ടായി നിൽക്കുവാൻ എന്തുണ്ട് കയ്യിൽ!?

തെളിയുന്നു മൂടി പുതച്ച് കിടന്നൊരാ,

ഫലകം പതിച്ച വഴിവക്ക്!

രണ്ടില കൊണ്ടോ മറച്ചത്?


പുൽകൊടി കൊണ്ടെന്ന് പരിഹാസവാക്യം!

വേഗത മെല്ലെ കുറയ്ക്കുവാൻ നോക്കി ഞാൻ,

ആവില്ല ഇനിയെന്ന് ബോദ്ധ്യം നിറയോളം!

അസ്തമിച്ചീടും എന്റെ പുലരികളും,

അർക്കൻ മറയാത്ത തീര സാമ്രാജ്യവും!

ഹാ! കാണാം എനിക്കിന്ന്,

എന്റെ അവസാനങ്ങൾ!!!



Rate this content
Log in

Similar malayalam poem from Romance