STORYMIRROR

Neethu Thankam Thomas

Fantasy

4  

Neethu Thankam Thomas

Fantasy

ഒരു ചരിതം

ഒരു ചരിതം

1 min
228


കാറ്റിനെ സാക്ഷിയാക്കി, മിന്നൽ 

പിണരുകൾ മേഘനാദത്തെ പിന്നിലാക്കി,

ഒന്നാമനായി അണഞ്ഞ ഒരു ക്ഷീണദശയിൽ 

മഴത്തുള്ളികൾ ചിണുങ്ങി പറഞ്ഞൊരു 

പഴങ്കഥ ഇന്നും എൻ കാതിൽ അലതല്ലുന്നു.


കഥയിൽ ചോദ്യമില്ലെന്നാരോ പറഞ്ഞത് 

ഓർക്കുന്നു ഞാൻ, മനസ്സിലെ അടങ്ങാത്ത 

ശങ്കകൾക്ക് അതിനാൽ കടിഞ്ഞാണിട്ട് ഞാൻ.

മഴത്തുള്ളികൾ തൻ കഥയിലെ അണയാത്ത 

തിരിനാളവും ചുമന്ന പട്ടും മനസ്സിന്റെ 

മടിത്തട്ടിൽ ആടിത്തകർക്കുന്നു.


ചുറ്റിലും കൂടിവന്ന വിശ്വരൂപങ്ങൾ 

കഥയിലെ ചോദ്യങ്ങളിലേക്ക്‌ വിരൽ ചുണ്ടി.

അതെ,കാടിന്റെ നന്മങ്ങൾ, വഞ്ചനയോടെ 

നേടുവാൻ വന്നവരുടെ പട്ടടകൾ, ആരണ്യം 

തന്നിൽ അലിഞ്ഞില്ലാതെയായി.


ഇനിയും തെറ്റുകളിലേക്ക് നടക്കുന്നവർക്കുള്ള 

ഒര്‍മപെടുതലാണ് ആ കെടാവിളക്ക്.

വിളക്കിലേക്ക് എണ്ണ പകരാൻ 

ആയിരം തലയുള്ള നാഗം കാവൽ.


എന്തിനു മഴതുള്ളി എന്നോടി കഥ 

പറഞ്ഞുവെന്ന് ചിന്തിച്ചു ഞാൻ.

കാനനത്തിൻ കാവലോ അതോ 

തന്ത്രം കാട്ടുന്ന കള്ള നാണയമൊ ഞാൻ?


തിരിച്ചറിയുവാൻ ഒരു ജന്മം കൂടെ 

വേണമെനിക്ക് , ഇനിയും കേൾക്കാൻ 

കഥകളായിരം, പുതിയ യാത്രക്ക് തുടക്കമിതാ ..


Rate this content
Log in

Similar malayalam poem from Fantasy