STORYMIRROR

Jyothi Kamalam

Drama Fantasy

4  

Jyothi Kamalam

Drama Fantasy

ഋതുഭേദങ്ങൾ

ഋതുഭേദങ്ങൾ

1 min
273

ആഷാഢ മുകിലുകൾ പെയ്തിറങ്ങീ ...

മാഘമാസത്തിലെ മുളപൊട്ടിയ വള്ളിക്കുടിൽ ചില്ലയിൽ ...


ആയിരം വർണ്ണ ലതാദിപൊങ്ങീ ...

ഗ്രീഷ്മപുടവ ചാർത്തിയ കർണ്ണികാരം...


ദശപുഷ്പം തിരുകി അശ്വീന ഋതുമതി ..

പെരുമ്പറകൊട്ടി മനം വൃഷ്ടിയിലും...


ശ്രാവണ ചന്ദ്രിക തൂകീ ദശമിപുലരി സാകൂതം

നിന്നൂ ശിശിരകുളിരിലെ പാലപ്പൂ ഗന്ധം പേറി 'മമമനം'

 

“വൈശാഖചൂടിൽ കരിഞ്ഞുണങ്ങി എൻ സ്വർണ്ണപൂക്കൾ

നിഷ്ക്കരുണം വരണ്ടൂ എൻ സ്വപ്നപുഷ്പങ്ങൾ”


പിന്നെയൊരു തോരാ-മാരിയിലും കിളുർത്തില്ല ...

വറ്റീ പുഷ്‌കരുണി... കവിഞ്ഞില്ലാ നിളപോലെ…

വിരിഞ്ഞില്ല ഇന്ദീവരങ്ങൾ …അർക്കനായൊരിക്കലും …


ഋതുഭേദയാമത്തിൽ ചക്രവാള സീമയിൽ ..

ഇമചിമ്മാതെയെന്നും നിൽപ്പൂ എൻ നക്ഷത്ര കുഞ്ഞുങ്ങൾ…

ആയിരം കാർത്തിക ദീപനിരപോൽ....


Rate this content
Log in

Similar malayalam poem from Drama