Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jyothi Kamalam

Abstract Classics

4  

Jyothi Kamalam

Abstract Classics

“ന സ്ത്രീ സ്വാതന്ത്ര്യം അർഹതി”

“ന സ്ത്രീ സ്വാതന്ത്ര്യം അർഹതി”

1 min
440


അവളൊരു പൂച്ചെടി ഭൂമിയിൽ വേരൂന്നി

വെള്ളവും കാറ്റും ആവോളം വരമേകി

മാരുതൻ കവിളിൽ തലോടി കടന്നുപോയ്‌

ചാഞ്ഞൊട്ടി അവനീ നമസ്കാരവും മാരിയിൽ.


ജനനിയേകി തണൽതോപ്പ്‌-

കുളിരേകാൻ വൈശാഖ കൊടും ചൂടിൽ.

താതൻ ഊന്നീ ശക്തമാം മരദണ്ഡുകൾ;

അടിപതറാതിരിക്കാൻ കടുത്ത വൃഷ്ടിയിലും.

പായിച്ചൂ തളിരില പൊട്ടിക്കാൻ വരുതിയിൽ

തക്കംപാർക്കും തന്ത്രമുള്ള അജത്തെയും.


സന്ദേഹമേറെയുണ്ട് ആരിവൾക്കേകും തണൽച്ചോടും കരുതലും

കാവിലായ് നേർന്നമ്മ പട്ടും താലിമാലയും.


പിന്നെയൊരു ധനുമാസപ്പുലരിയിൽ കുടിവെച്ചവളെ

പുതിയ മണ്ണിൽ; കാറ്റിൽ; വെയിൽപ്പരപ്പിൽ.

വാടിഉലഞ്ഞു തണ്ടുകൾ; കരിഞ്ഞു വേരുകൾ

പൊട്ടിയടർന്നവ കാറ്റിന്റെ ശക്തിപരീക്ഷണമറിയാതെ

ഇല്ല തണൽ തിട്ട; മറന്നു വെള്ളം തൂവാൻ.


പഞ്ചാംഗം പലകുറി മാറിവന്നു:


പതിയെ ആവാഹിച്ചു മണ്ണിലേക്കാഴ്ന്നിറങ്ങീ

വെളിച്ചം അപഹരിച്ചു മുള്ളുകൾ കൂർപ്പിച്ചു്

പൂത്തു തുടങ്ങി സുഗന്ധ വല്ലരി - മൊട്ടിട്ടു നവ മുകുളങ്ങൾ

 

മുള്ളിനായ് വേലിതീർത്തു കാത്തു പൂക്കളെ സ്വയം

നിറപ്പൂക്കൾ കണ്ടു ആനന്ദമായി തറവാട്ടിൽ

അടക്കം പറഞ്ഞെത്തി അയൽക്കാർ വിരുന്നുകാർ

ഭാഗ്യം മഹാഭാഗ്യം ഈ പ്പൂച്ചെടി വീട്ടിൽ.


അനവധി പൂച്ചെടി തിങ്ങി വിങ്ങി

പറിച്ചു നട്ടു കാലാകാലമായ് 

നിറമില്ല മണമില്ല അതിരില്ലാ നിസ്സീമം

പൂത്തുലയുമവനിറയെ നിസ്സംശയം 

“ഫലപ്രദം ചെമ്മേ സംരക്ഷണം കർത്തവ്യം” 


മനുസ്‌മൃതി ഉര ചെയ്‌വൂ നൽകുക പരിപാലനം

കാലാകാലങ്ങളിൽ ആവോളം

എന്തെന്നാൽ; അവൾ ശാന്തിരൂപ, മാതൃത്വം അമൂർത്തം ജീവദായകo

“പാണിഗ്രഹണം ഫലപ്രദം ചെമ്മേ സംരക്ഷണം കർത്തവ്യം” 



Rate this content
Log in

Similar malayalam poem from Abstract