STORYMIRROR

Abhijith Hari

Fantasy Others

4  

Abhijith Hari

Fantasy Others

ദാരികപ്പോറ്

ദാരികപ്പോറ്

2 mins
269

(ദാരികാവധത്തിൻറെ എന്റെ ഒരു സാങ്കല്പിക കവിതയാണ് ഇത്. ചില സംസ്കൃതവാക്യങ്ങളും പദങ്ങളും ഉള്ളതുകൊണ്ട് മണിപ്രവാളത്തിലാണ്, സംസ്കൃത പദങ്ങളെല്ലാം ഈ ശൈലിയിൽ അടിച്ചിട്ടുണ്ട്. നന്ദി!)


പണ്ടുപണ്ടൊരുകാലത്ത്
മാഩവന്മാർ മൃഗങ്ങളും,
വേറെ വേരുള്ളവ‍‍‌ർ കൂടെ
ജീവിച്ചിരുന്നകാലത്ത്.

വേണമെന്തതുമാത്രം ഓ‍‍‌ർ
ആദായൈവ വസിച്ചു
അല്പകാമേ ഹി ഉഷ്യാസുഃ
സദാ മതിച്ചു സന്തുഷ്ട്യാ.

ഒരുനാൾ ഒരുനാൾ പക്ഷെ
ദാരികൻ ദാഩവുത്തരൻ
ദാഹം ദ‍ർശിപ്പിച്ചവരെ
വെള്ളമെല്ലാം കുടിച്ചവൻ.

ആസുരമായയാൽ പെട്ട
മഩുഷ്യ‍ർ ആദിപാതിതർ
നീയെൻ നീരും കുടിച്ചല്ലൊ!
വക്ത്വാ പോറാടി തമ്മിലും.

അഩ്യഭൂതങ്ങളേ കൂടി
ചകാര ഹഩഩാരംഭം
അങ്ങഩേയായിമാഩവർ
ദാഩവോത്തമസ്ഥാഩികൾ

ദേവ‍ർ സ്വർഗേ വിഹഩ്യിച്ചു
മൈത്രീകരുണപൂരിതർ
ഭൂമിയും നരകം ആയോ?
ചിന്തിച്ചു ചിന്തയന്തി തേ .

സഹസ്രാദി സഹസ്രാദി
സഹസ്രാദി സുരർ അവർ
ദാരികൻറെ* (ദാരികൻഺെ) കൊടുംകൂട്ടിൽ
യുദ്ധം ചെയ്തിട്ടു തോറ്റവർ.

ഗതികെട്ട സുരേന്ദ്രൻ താൻ
പോയല്ലോ വിഷ്ണുപാദം സഃ
തേടുന്നേൻ സഹായം താൻ
കൈയ്വിടല്ലെ സുരേശ്വരാ!

യോഗഩിദ്രേ സ്ഥിതഃ ധീരഃ
കംസരാവണമ‍ർദകഃ
തിരുവായതുറന്നിട്ട്
തിരുകല്പഩചൊല്ലിഩാൻ

ദാരികൻ അസുരശ്ശ്രേഷ്ടൻ
വീരൻ ദുര്യോധഩൻ ധൃഢൻ
കാര്യം സാധിക്കണമെങ്കിൽ
കൈലാസത്തേക്കുപോകണം.

ദേവേന്ദ്രൻ തം പ്രണമ്യ തു
ഗതവാൻ സഹദേവതഃ
പാ‌ർവതീശിവരേ കാണാൻ
കൈലാസശൈലശിഖരം സഃ.

കാലിദാസേഩ വർണയൻ
ഗിരീണാം 
തല പര്വതം
ഹിമവാൻ നഗരാജോ സഃ
വിരാജതേ സദാ സദാ
.

പാ‌ർവതീഗേഹമായവൻ
ശങ്കരേണ സുവാസിതഃ
സ്വാഗതം ചെയ്തു ദേവരെ
ഹിമഭൂഷിതമസ്തകൻ.

അപശ്യൻ ദിവ്യദൃഷ്ട്യാ തേ
ഗൗരിയും ശിവശൈവരും
അയച്ചു ഭദ്രകാളിയെ
സ്വീകരിക്കാൻ സുരേശനേ.

ശിവപാ‌ർവതിതേജസാൽ
ഉണ്ടായശക്തിരൂപിണീ
കാളീ സത്യസ്യ ധാരിണീ
വന്ദിക്കുന്നേൻ ഞാൻ സദാ.

മാതൃവാത്സല്യനല്ലോ‌ർക്ക്
ഘോരിണീ ദുഷ്ടതക്കെല്ലാം
പള്ളിവാളുമെടുത്തിട്ട്
ഇറങ്ങീ ഭൂമി രക്ഷിപ്പാൻ.

കാളിയെ അവൻ കണ്ടിട്ട്
ശ്രമിച്ചാൻ ഒളിയാൻ ഭീതൻ,
ശമയാൽ അരുളീ കാളി
ധീരഩാണെന്നുകേട്ടതൊ?



ക്രോധഭ്രാന്തുകൊണ്ടോ മണ്ടൻ
നേരിടാൻ വന്നു ദേവിയേ,
ആകോശങ്ങൾ തുടങ്ങി തു
ദേവലോകങ്ങളിൽ സർവേ.

മണ്ടീ ബാലേ പാവേ നീ
ദേവന്മാരുടെ കോൽ വെറും,
ദാസിയായി ഭവിക്കുന്നോ
ശിവശക്തിസുസാരജേ?

സത്തുക്കൾ നമ്മൾ എല്ലാം
അന്ത‌ർവൃത്തിയടിമകൾ
സദ്വൃത്ത്യാഃ പരം മോക്ഷം
ദു‌ർവൃത്ത്യാഃ പരം ശുഭം
.

അട്ടഹാസിച്ച ദാരികൻ
കൊല്ലുവാൻ ചാടി കാളിയെ,
പള്ളിവാളാൽ ഹതപ്പെട്ടു
അസുരന്റെ അഹമ്മതി.

നല്ലതെന്താണതേ വാഴി
പൊട്ടയായത് പോകണം
ഈ നിയമം സ്ഥാപിച്ചിട്ട്
വിജയം ആകോശിച്ചവർ.

അങ്ങഩെ മ‌ർത്യലോകത്തിൽ
സമാദാഩം പുഩർവന്നൂ
ശാന്ത്യാ സൗഖ്യേഩ സത്യേ
ഇരുന്നൂ ജീവജാലങ്കൾ.

 നമഃ കാല്യൈ  മഹാകാല്യൈ
ശിവഩന്ദഩകാരിണ്യൈ
നമോ ദേവാദിരാജേഩ
പൂജിതായൈ നമോ നമഃ
.




Rate this content
Log in

Similar malayalam poem from Fantasy