പ്രണയം അത് നിന്നോട് മാത്രം💗
പ്രണയം അത് നിന്നോട് മാത്രം💗
നിലാവ് പോലെ നിന്നെ കണ്ടമാത്രേയിൽ
നിന്നിളം ചുണ്ടിൽ വിടർന്ന മൗനം
എന്തിനാണാവോ?
നിന്നെ തഴുക്കാൻ കൊതിച്ചു നിൽപ്പു
കണ്ണിമ കഥകൾ കോർക്കും നേരം
തിരകളേ തഴുക്കും സൂര്യനായി നീ ഒളിച്ചാലും
എന്റെ രാകിനാവിൽ
ആരാരും കാണാതെ അണിഞ്ഞ നിശാഗന്ധിയെ
സ്നേഹിച്ച നിശാശലഭമേ
നീ പറയാൻ കൊതിച്ചതും
ഞാൻ പറയാൻ മടിച്ചതും
പറയാതെ പറയുന്ന പ്രണയകാവ്യം.

