മുന്തിരിചന്തം
മുന്തിരിചന്തം
പച്ചചാർത്തലുകൾക്കിടയിൽ വെയിലേറ്റ വയലറ്റ് പളുങ്കുമുത്തുകൾ.
തെളിമങ്ങാതെ കടുത്ത മഴവിൽ
കണ്ണുകളോടുകൂടി പച്ചതുരുത്തിൽ
തത്തികളിക്കും പച്ചഗോലികൾ.
ചുവപ്പ് ചുണ്ടും മുന്തിരിച്ചാറും
തമ്മിൽ മുത്തം വെപ്പിച്ചുകൊണ്ടാവരണം
ചെയ്യുന്ന തത്തപെൺകിളിയും
തുഞ്ചത്താചാര്യനു കിളിപാട്ടോതിയ മകൾ നീ.
മഞ്ഞുതുള്ളിയെ ആശ്ലേഷിക്കും മുന്തിരി
തൻ ചവർപ്പു മധുരമാക്കിടുമോ നീ.
പണ്ട് തുഞ്ചത്തെ കാഞ്ഞിരയില തൻ കയ്പ്പ്
അപ്രത്യക്ഷമാക്കിയതുപോൽ.
തുഞ്ചത്തെ മണ്ണിൽ ഉതിർന്നു വീഴും
തേനൂറും ഞാവൽ പഴങ്ങൾ പോൽ
മധുരിമ നിറഞ്ഞതാക്കട്ടെ
എൻ തോട്ടത്തിലെ മുന്തിരിമുത്തുകൾ.
വസന്തകാലത്തിൻ ഋതുചക്രയാഗമനം
ഉരുവിടുന്നതിനായി വിരിയുന്നു മുന്തിരിപൂവുകൾ.
പ്രതീക്ഷ തൻ പ്രതീതിയുരുവിട്ടു
കൊണ്ടെന്നപ്പോൾ മുന്തിരി തൻ
പുതുതളിർ നാമ്പുകൾ ഉണരുന്നു.
ഒരു വലിയ സ്വപ്നത്തിൻ സാക്ഷാൽക്കാരമെന്നപ്പോൽ
നിശ്ചലമായി ഉറങ്ങുന്നു മുത്തുകൾ.
