പരീക്ഷാക്കാലം
പരീക്ഷാക്കാലം
തല്ലുട്ടങ്ങളാൽ ആഹ്ളാദസംഘർഷങ്ങളാൽ
പുളകിതമാം സഹോദരസ്പർശം.
സ്കൂൾമുറ്റത്തിൽ നിന്ന് കുഞ്ഞു
വീട്ടിലെ ചുമരിലേക്കും
തുളച്ചെത്തും മാമാങ്കം.
പരീക്ഷകടലാസ്സിൽ വരച്ചിട്ട
പരിഭവത്താൽ കോറിയ
അവ്യക്തമായ കുറിപ്പുകൾ.
അമ്മയും ചേച്ചിയും ആരാഞ്ഞാലും
മൊഴിയാത്ത നുണക്കുഴിചിരിയും.
പരീക്ഷഫലം എന്ന ഹർഷാരവം
ഘോരമായി പെയ്തിറങ്ങുമ്പോൾ,
അമ്മ അറിയാതെ ഒളിച്ചുവെക്കാനായി ഞെരിപിരികൊള്ളുന്ന നേരം.
ധീരമായി എത്തുന്നു ചേച്ചിഅമ്മ.
അവൾ മേഘക്കൂട്ടങ്ങൾക്കിടയിൽ
ഒളിച്ചിരിക്കും അമ്പിളിതെല്ലിനെ
ഓടിയെടുക്കുംപ്പോൾ കൈകളാക്കി.
ചേച്ചിയെ കവച്ചുവെക്കാനാവാത്ത
അനുജനെ തോൽപിച്ച ശക്തിയാൽ,
അവൾ മൃദുലമാം പുഞ്ചിരിയാൽ
ആകാശഗോപുരത്തിൽ നക്ഷത്ര
പൂമഴ പൊഴിച്ചു.
