പഴപ്രഥമൻ 😍
പഴപ്രഥമൻ 😍
ഇലയിട്ടു വിളമ്പുന്നു.
നൂറു സദ്യ വട്ടം
ഇടിച്ചക്കതോരനും പച്ചടിയും
ധൃതിയിൽ ഉരസുന്നതിനിടയിൽ
വന്നെത്തി അവിയലും കാളനും.
എരിവും പുളിയും
രസവും മോരും
ആഹാ എന്തു രസം.
വറുത്തുപ്പേരി കറുമുരെ
നുണയും നേരത്തോ
അങ്ങകലെന്ന് പായസമേളം
ആരവമുണരുന്നു.
പഴപായസമൊഴുക്കും
തൂശനിലയിൽ തഴുക്കും
കാറ്റിനു പോലും മധുരം.
