STORYMIRROR

SULOCHANA M KRISHNA

Abstract Inspirational Thriller

3  

SULOCHANA M KRISHNA

Abstract Inspirational Thriller

നശ്വരമാം മലയാളചാരുത

നശ്വരമാം മലയാളചാരുത

1 min
8


മലയാളമൊഴികളെ ആശ്ലേഷിക്കും കേരളനാടിനു -
മറ്റൊരു ഭൂഷണം എന്തിനു നൽകണം.

വിജയദശമിദിനത്തിൽ ആദ്യാക്ഷരം നുണയുന്ന -
നിർവൃതി വേറെന്തു നൽക്കും മാലോകർക്ക്.

അമ്മ തൻ നാവിൻതുമ്പിൽ നിന്നുമ്മിറ്റിറ്റു -
വീണ മധുരാക്ഷരം എത്ര മനോഹരം.
തുഞ്ചന്റെ കിളിമകൾ കൊഞ്ചുന്നതുപോലെ -
എന്നിൽ തത്തികളിച്ച മലയാളചൈതന്യമേ.

ദൂരെദിക്കിൽ നിന്നു കപ്പലുകേറിയ -
സൂര്യനസ്തമിക്കാത്ത നാടു വാഴുന്നവർ.
ഇങ്ങു വന്നിട്ടു കപടസ്നേഹം ധരിച്ചിട്ടു -
മലയാളരെ വേഗേന ഭാഷ പഠിപ്പിച്ച്-
സോദരനാണെന്നു മായാപൊൻമാൻ കണക്കെ-
കള്ളക്കഥ ചൊല്ലി കൈയിൽ എടുത്തിട്ടു -
സുഗന്ധവ്യഞ്ജനസൗരഭ്യം തട്ടിയെടുത്തവർ.
അധികാരശരങ്ങളാൽ കൊല്ലാതെ കൊന്നിട്ടു-
ചട്ടങ്ങളെ കൊണ്ട് വീർപ്പുമുട്ടിചിട്ടു-
സഹോദരനിൽ നിന്നും വൈരിയായി വീരനായ്.
നല്ല നാടിനെ കോളനിയാക്കിയ ദുഷ്ടരും-
കാലചക്രം കടന്നുപോയ്‌, തീരവും ശൂന്യമായ്.
വന്നവർ ചക്രവാളദൂരത്തായി ബിന്ദുപോൽ അകന്നുപോയ്‌.
കവർന്നെടുക്കലിൻ കെടുതിയിൽ മുഴുകവേ -
ഇങ്ങു മറന്നുവെച്ചവർ ഭാഷയും -
പുതുതളിരുകൾ പഴുക്കുവോളം 
ചൊല്ലിനടക്കുന്നതി ഭാഷ.
സ്വരവ്യഞ്ജനങ്ങളെ മറന്ന് -
മത്സരാവേശത്താൽ പഠിക്കുന്നതീ ഭാഷ.
ആംഗലേയഭാഷ ഗ്രഹസ്താമാക്കുക അഭിമാനം.

ഇന്നുമവർ ഭാഷ കൊണ്ടുപോയത്തില്ല -
ഇന്നത്തെ കാലത്തു മലയാളമറിയാത്തതു പ്രൗദ്ധിയും.
ഇന്നോളമവർ കവർന്നതു ഭാഷാകേളിയല്ല.
മകളെ നീയറിയുക-
നീ അഗ്ര മൊഴിഞ്ഞത് അമ്മയെന്നല്ലേ.
നീ വിശന്നുകരഞ്ഞതു അമ്മിഞ്ഞയെന്നല്ലേ.


Rate this content
Log in

Similar malayalam poem from Abstract