കാമദാഹം ❣️
കാമദാഹം ❣️
വിശപ്പോടുങ്ങാത്തവൻ
കാർന്നു തിന്ന ശരീരം.
ചൂർന്നു കയറിയ കരങ്ങൾ.
പിച്ചിചീന്തിയ മാംസ്യതുണ്ടുകൾ.
തുരുമ്പെടുത്ത ചങ്ങലകൾ.
ചത്തൊടുങ്ങിയ സ്വപ്‌നങ്ങൾ.
വായിച്ചു തീരാത്ത പുസ്തകങ്ങൾ.
ഒരു കെട്ട് മാറാപ്പുകൾ!
ഉഴുതുമറിഞ്ഞ തരിശുനിലം.
വിളറിവെളുത്ത മുഖം.
വറ്റിയ കണ്ണീർ ഉറവ.
തകർന്ന വഴികൾ!
പൊരിഞ്ഞ ചിരികൾ.
ചിരവ ചിരിക്കുന്നു.
ഭാവി കരയുന്നു.
