STORYMIRROR

Jitha Sharun

Classics

3  

Jitha Sharun

Classics

കെട്ടിച്ച പെണ്ണ്

കെട്ടിച്ച പെണ്ണ്

1 min
232


കെട്ടിച്ച പെണ്ണിന് 

കാണാനാകാത്ത ചങ്ങലയുണ്ട് കാലിൽ .. 

അവൾക്കു ചിന്തിക്കാൻ അവകാശമില്ല .. 

അവൾ എഴുതാനും വായിക്കാനും പാടില്ല .. 

അവൾക്കു തിരികെ നടക്കാൻ വഴികളുമില്ല .. 

         കെട്ടിച്ച പെണ്ണിന്റെ 

         കഥകൾ കെട്ടിച്ചമച്ചതാണ് .. 

         അല്ലെങ്കിലും അവൾക്കു –

         എന്ത് കഥ .. 

 കെട്ടിച്ചപെണ്ണിന് അടുക്കളയാണ് ലോകം 

 അതിനപ്പുറം പ്രവേശനം ഇല്ല 

 ഇനി ഒരൽപ്പം “ഉയർന്നചിന്ത”

 കെട്ടിയപെണ്ണ് “പഠിച്ചവളാണോ?”

 എന്നാൽ “ജോലി” ക്കു പോയിരിക്കണം 

 അതും വീട്ടിലെ “പണി” കഴിഞ്ഞു –

 കെട്ടിയപ്പെണ്ണിന് “രോഗം” വന്നാൽ 

 “അവളുടെ വീട്ടുകാർ” നോക്കട്ടെ 

 കെട്ടിയ പെണ്ണ് “എഴുതുമൊ”

“എഴുത്തു നിർത്തിക്ക്”

“വെറുതെ നാട്ടുകാർ അറിയാൻ”

           പെണ്ണ്, “കെട്ടിയാൽ”

           അവൾക്കു തിരികെ 

           നടക്കാൻ വഴിയില്ല 

           തുറക്കേണ്ട വാതിൽ 

           എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു 

           അവൾക്കു അവളുടേതായി ഒന്നുമില്ലാതായിരിക്കുന്നു 

           അവളുടെ “പ്രാണൻ” ,

           ബലിഷ്ഠ കരങ്ങളിൽ പിടയുമ്പോളും 

           “കെട്ടിച്ച” പെണ്ണ് മുഖത്ത് ചിരിയുമായി 

           വിറങ്ങലിച്ചു കിടക്കണം . 



Rate this content
Log in

Similar malayalam poem from Classics