STORYMIRROR

Jyothi Kamalam

Classics

4  

Jyothi Kamalam

Classics

"ശുഭയാത്ര"

"ശുഭയാത്ര"

1 min
289

ജനനിതൻ ഉദരത്തിൽ ഒരു നവബീജമായ്‌

യാത്ര തുടങ്ങുന്നു ഇരുളിൻ മറയിൽ


കൊച്ചരിപ്പലും കാട്ടി പുഞ്ചിരി തൂകി മെല്ലെ

വാത്സല്യചാരുത മാറോടണച്ചും

പിന്നെ ചിണുങ്ങിയും മെല്ലെ കുണുങ്ങിയും മാരിവില്ലിൻ വർണ കുടവിടർത്തി...


കൗമാര വേഗത കൂട്ടരുമൊത്തേറ്റം സുന്ദര സുരഭില മാരിതീർത്തു ...

ആ മഴയിൽ ഇളം കാറ്റും കുളിരും ഊഷരക്കാറ്റും വീശിയലച്ചു


പിന്നെ പരിപൂർണ്ണ തോന്നലിൽ ശരവേഗം ബഹുമുഖ നിലയിലും വെന്നിക്കൊടി

തളചാർത്തി സിന്ദൂര പുഷ്പങ്ങൾ വർഷിച്ചു പിന്നെയും ബീജങ്ങൾ പുനർജന്മങ്ങൾ ...

നിറം കെട്ട വാർധക്യമത്രയും പരിതപിച്ചൊരുകാലം വീണ്ടുമായിരുളിൻ മറയിൽ…


ഇല പലതുകോഴിയും കാലം കര കവിയും

കരഞ്ഞും ചിരിച്ചും നാം കൊണ്ട ദിനങ്ങൾ 

ഒരു മുത്ത് മാല തൻ കണ്ണികൾ പോൽ

ഇണചേർന്ന് കൂട്ടി നാം കാത്തുവെച്ചു ഇഴയറ്റ കാലത്തെ മാറ്റിവച്ചു


മന്ദഹാസം പൊഴിയും നാമറിയും..

നാം കൊണ്ട യാത്രകൾ മധുരതരം…

നാം കൊണ്ട യാത്രകൾ മധുരതരം…



Rate this content
Log in

Similar malayalam poem from Classics