STORYMIRROR

Binu R

Classics

4  

Binu R

Classics

കർണ്ണികാരവും വിഷുക്കണിയും.

കർണ്ണികാരവും വിഷുക്കണിയും.

1 min
248


കണ്ണന്റെ മാല

കട്ടെന്ന് ചൊല്ലി

പയ്യാരം പറഞ്ഞു

മാലോകരപ്പോൾ

ഉണ്ണിവലിച്ചെറിഞ്ഞു

കണ്ണന്റെ മാല

ചെന്നുപതിച്ചു

കൊന്നതൻ തുഞ്ചത്ത്

അത്ഭുതം കൂറി

മാലോകരെല്ലാം

കൊന്നയിലെല്ലാം

നിറഞ്ഞു ആദ്യമായ്

കർണ്ണികാരപ്പൂക്കൾ.


അന്നുത്തൊട്ടിന്നേവരെ

പൂക്കുന്നു

കണിക്കൊന്നകൾ

മേട വിഷുവിനു

മുന്നേയും പിന്നെയും

മഞ്ഞനിറമാർന്ന

കണിക്കൊന്നപ്പൂക്കൾ

കണ്ടാൽകണ്ണന്റെതൂക്കി-

യിട്ടരഞ്ഞാണം പോൽ

തൂങ്ങുന്നു,കാഴ്ച്ചയി-

ലമ്പമ്പൊകണ്ണിലാനന്ദം

നിറയുംമട്ടിൽ!


അതെല്ലാം പെറുക്കി-

ക്കൂട്ടി ഉണ്ണികളുടെ

വാത്സല്യം നിറയും

അമ്മമാർ ഒരുക്കുന്നു,

നാടൻ പഴസമ്പത്തും

കണിവെള്ളരിയും

ഒപ്പം ഒരുകുടന്ന

കണിക്കൊന്നപ്പൂക്കളും!

നിറയെ കണികാണിക്കുന്നു

മേടപ്പുലരിയിൽ

പുതുവർഷത്തിന്നല്ലലില്ലാത്ത

നിറനിറവിനായ്,

തന്നുപോരുന്നു വീടിൻ

വിളക്കാകും കാരണവർ

നാണയത്തുട്ടിനാൽ 

കൈനീട്ടവും

ഒരുപിടി കൊന്നപ്പൂവും!

 


Rate this content
Log in

Similar malayalam poem from Classics