Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Classics

4  

Binu R

Classics

ദേവീ മൂകാംബികേ

ദേവീ മൂകാംബികേ

1 min
376



സർവ്വംസഹയാം ദേവീ മൂകാംബികേ

സർവേശ്വരീ,എന്നിൽ നാക്കിൽ

വാക്കിൻ വിഘ്നങ്ങൾ തീർത്തുതരേണം 

വാണീമാതേ സർവ്വലോക ജഗൽകാരിണീ...


ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും

അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ 

നാവിൽ നിറയാൻ പ്രകാശം ചൊരിയണം 

ദേവീ മൂകാംബികേ സരസ്വതീ... !


കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽ

കാലത്തിനൊത്ത രചനകൾ തീർക്കാൻ

കാതിൽ വന്നുനിറയേണമേ, വാക്കുകളും

അക്ഷരങ്ങളും , ജന്മസിദ്ധമായ്!


താമരയിലാരൂഢമായിരിക്കും ഹേമാംബികേ,

തവസ്വരൂപം മനസ്സിൽ നിറയേണം

കാരുണ്യാംബുദ്ധേ വാണീമാതെ

സരസ്വതീ ദേവീ മൂകാംബികേ !


അമ്പത്തൊന്നക്ഷരങ്ങളും ഹരീശ്രീ

ഗണപതയേ നമഃ എന്നുചോല്ലുമ്പോൾ

മാനതാരിലുമെൻ നാവിൻതുമ്പിലും

തൂലികത്തുമ്പിലും വന്നുനിറഞ്ഞു

മാസ്മരികഭാവം കൈവരാൻ കൈകൂപ്പി

വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ വസിക്കും

വെള്ളപ്പട്ടുടുത്തവളെ, കൊല്ലൂരിൽ വാഴും

അമ്മേ ദേവി സരസ്വതീ മൂകാംബികേ !


കാതോരമാം കേൾവികളിളെല്ലാം മന്ത്രങ്ങളായ്,

കാറ്റേറ്റുപാടും സർവ്വ ജഗത്തിങ്കലും

നിറഞ്ഞിരിക്കവേ 

നിന്തിരുനാമങ്ങളാൽ, അവയെല്ലാമെന്നും

മന്ത്രണമായ് നാവിൽ വിളയാടീടേണം

സർവ്വാർത്ഥസാധികേ, കമലത്തിൽ

വസിക്കും ദേവീ,സരസ്വതീ മൂകാംബികേ.. !

   


Rate this content
Log in

Similar malayalam poem from Classics