STORYMIRROR

Sreedevi P

Romance Classics Inspirational

3  

Sreedevi P

Romance Classics Inspirational

ഊട്ടി

ഊട്ടി

1 min
133

കാഴ്ചകൾ കാണാൻ ഊട്ടിയിലെത്തി ഞാൻ.

അവിടത്തെ മഞ്ഞും, വൻ മരങ്ങളും, ആ പച്ചപ്പും,

എനിക്കെന്തൊരിഷ്ടമെന്നോ!


അവിടത്തെ മലകളിലെ മഞ്ഞിനെ,

ഞാൻ കൗതുകത്തോടെ നോക്കി നില്കും.

വെയിലേറ്റ് മഞ്ഞലിഞ്ഞു പോയാൽ, 

വീണ്ടും മഞ്ഞു നിറഞ്ഞിടുമ്പോൾ, എന്തൊരാനന്ദം!

കമ്പിളികൊണ്ടു മൂടിപ്പുതച്ചു മഞ്ഞു കാറ്റേറ്റിരിക്കാൻ

എന്തൊരു സുഖമെന്നോ!


ഊട്ടി ചായ ചുടു ചുടെ ഊതി കുടിച്ച്,

വൻ വൃക്ഷങ്ങൾ വീഴ്ത്തിയ പൂമെത്തയിൽ കൂടെ, 

നടക്കാൻ ബഹു രസമല്ലേ!

അവിടെ വന്ന യാത്രക്കാരിൽ പലരോടും, കുശലം-

ചോദിച്ചു ഞാൻ സുഹൃദ് ബന്ധമുണ്ടാക്കി.


നിങ്ങളും ഊട്ടിയിലേകു യാത്ര പോകുവിൻ!

അവിടുത്തെ സൗന്ദര്യമേറ്റു വാങ്ങുവിൻ.

ചെങ്കനൽ പ്രഭപോലെ തിളങ്ങുന്ന

ഉദയാസ്തമയം എത്ര മനോഹരം.



Rate this content
Log in

Similar malayalam poem from Romance