STORYMIRROR

Sreedevi P

Inspirational Children

3.9  

Sreedevi P

Inspirational Children

ആരവം

ആരവം

1 min
194

തീരാ നിധിയായ് നീയെൻ മുന്നിൽ വന്നു മോളേ……..!

നിൻ നിഷ്കളങ്ക കളിചിരികൾ എന്നിൽ നവോന്മേഷമുണർത്തി. 

നിൻ കുഞ്ഞികൈകളിൽ ഞാനുമ്മവെയ്കുമ്പോൾ,

നിൻറെ കുഞ്ഞികൈകൾകൊണ്ടെന്നെ കെട്ടിപ്പിടിയ്ക്കുമ്പോൾ,

എന്തൊരു നൈസർഗ്ഗികാനന്ദം!


നീ പഠിച്ചു മിടുക്കിയായ് ബിരുദമെടുത്തു.

ആരും സ്നേഹിക്കുന്ന ഡോക്ടറായ് തിളങ്ങി നി.

നമ്മുടെ ജീവിതം നീ ധന്യമാക്കി.

നിൻറെ നിസ്വാര്‍ത്ഥ സേവനം,

എന്നിൽ ഹർഷാരവം മുഴക്കുന്നു.


പാവങ്ങളോടു കരുണ കാണിച്ചും,

സമൂഹത്തോട് നീതി കാണിച്ചും,

മിന്നും താരമായ് തിളങ്ങി നീ ജനങ്ങൾക്കിടയിൽ.

കുടുംബിനിയായ്, കാരുണ്യത്തിൻ നിറകുടമായ്,

വാഴുക മകളേ! പൊൻമകളേ…….!!!



Rate this content
Log in

Similar malayalam poem from Inspirational