STORYMIRROR

Neethu Thankam Thomas

Abstract Inspirational

4  

Neethu Thankam Thomas

Abstract Inspirational

ഉണ്‍മയും മനോരാജ്യവും

ഉണ്‍മയും മനോരാജ്യവും

1 min
221

പ്രണയശാഖി തന്നിൽ കുടുകൂട്ടും

വിഹഗം പോലെ ഇന്നു ഞാൻ.

പ്രണയം മൊട്ടിട്ടതെ ഒള്ളു എന്നിൽ.

നീഡത്തിനുള്ളിൽ ജീവിത പാഠങ്ങൾ 

ശേഖരിച്ചടുക്കി വെച്ചിരിക്കുന്നു.


ശേഖരത്തിലൂടെ ഒരു ദർശനം നടത്തി,

വ്യര്‍ത്ഥമാം കൂന മാത്രം കണ്ടോളു ഞാൻ.


ശൃംഗാരം മാത്രം ഇന്നെനിലെ ഭാവം, 

സ്വപ്ന തേരിലെ സഞ്ചാരി ഞാൻ. 

ജീവിത ഘടികാരം ഓടിത്തുടങ്ങി 

എന്റെ മായകൊട്ടാരത്തിലെ പ്രണയം 

ശൃംഗാരഭാവം വെടിഞ്ഞു; രോക്ഷവും,

ആജ്ഞയും അങ്ങനെ പലതുമായി.


എന്റെ കാല്പനികലോകത്തിലെ പ്രണയം 

പുതിയ ഭാവത്തിലവതിരിച്ചു, നീറിപുകഞ്ഞു 

ഞാൻ, പ്രതികരിക്കാനുള്ള കരുത്തുണ്ടോ 

നിനക്കു ഉള്ളിൽ നിന്ന് ചോദ്യമുദിച്ചു.


മുഖത്തെ വൃണങ്ങൾ എന്നോട് മന്ത്രിച്ചു 

നിന്റെ  സ്വാതന്ത്ര്യം നിന്റെ മാത്രമാണെന്ന് 

തിരികെ നടക്കാൻ സമയമായി നിനക്ക്.

എനിക്കും  ബോധ്യം വന്നുതുടങ്ങി.


നിവർന്നു നിന്ന് ഞാൻ പറഞ്ഞു 

ഇതെന്റെ ജീവിതം, തിരുമാനങ്ങളും 

അഭിപ്രായവും എന്റേത് തന്നെ.

നീഡത്തിലെ ജീവിത പാഠങ്ങൾ 

എന്നെ നോക്കി മന്ദഹസിച്ചു, ഒന്നും 

വെറുതെയല്ല, പഠിക്കാൻ ഇനിയും ഏറെ 

ഉണ്ട്, ഇനിയും പാറിപറക്കാൻ 

കണ്ടുതീർക്കാൻ ഞാൻ തയ്യാറായി.


പുതിയ  ലോകമേ ഞാനിതാ വരുന്നു, 

ഉൾ കരുത്തോടെ, തിരിച്ചറിവോടെ 

പ്രണയമോ, മംഗല്യമോ അല്ല 

പെൺ ജന്മത്തിന്  സമാപ്‌തി.

തുടങ്ങാൻ പോകുന്നു എൻ ജീവിതം.


Rate this content
Log in

Similar malayalam poem from Abstract