ട്രാൻസ് ജൻഡർ
ട്രാൻസ് ജൻഡർ
മറച്ചീല അവളൊന്നും
മറക്കാൻ ശ്രമിക്കുന്ന തന്റെ ലോപങ്ങളെ
മെയ്യിൽ പേറുന്ന പുരുഷനെ
മായ്ക്കുന്ന തോരാ കണ്ണീരിനെ
നോക്കിച്ചിരിക്കുന്നു നോക്കുത്തിയാക്കുന്നു
ശാപത്തിൻ വിത്തിവൾ മുദ്ര കുത്തീടുന്നു
പൂർണത തീർന്നോരാ "നല്ല" ജന്മങ്ങൾ
പുച്ഛിച്ചു തള്ളുന്നു പാവമി ജന്മത്തെ
വിഴുപ്പായും വില്പന ചരക്കായും മാറുന്നു
വില പേശി തീർക്കുന്നു വിലയില്ലാ ജീവിതം
വിധി തൻ ക്രൂര വിളയാട്ടം തീർത്തോരാ
വേറിട്ട കായത്തിൽ മുറിവുകളേൽക്കുന്നു
ഓർക്കുക മർത്യാ നീ മനസ്സിൽ കുറിക്കുക
സൃഷ്ടാവിൻ ശ്വാസമിതിലെന്നു നിനയ്ക്കുക
ചെയ്യുന്ന പാതക കണക്കെടുത്തീടുമ്പോൾ
ദർശിക്കാം നമുക്കിവളിൽ ഈശ്വര ചൈതന്യം