Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Inspirational

4.7  

Binu R

Inspirational

തീർത്ഥയാത്ര

തീർത്ഥയാത്ര

1 min
401

പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, 

പോകണം നമുക്കൊരു യാത്ര 

തീർത്ഥയാത്ര പോൽ.. !

മന്വന്തരങ്ങളും താണ്ടി, 

മഹാഗണദേവന്മാരുടെ 

സന്നിധിയിലൂടെ 

സ്വർഗ്ഗനരകങ്ങൾ കണ്ടുകൊണ്ട്.. !

നനവാർന്ന മിഴികളിലെ 

നൊമ്പരങ്ങൾ കണ്ടുകണ്ട് !

തിരിയാത്തമൊഴികളുടെ 

ആർദ്രത കേട്ടുകേട്ട്.. !

തംബുരുനാദത്തിന്റെ

മനോഹാരിതയറിഞ്ഞറിഞ്ഞു 

നാദപീയൂഷങ്ങൾ കേട്ടുകേട്ട്.. !

നിറഞ്ഞ, സ്വപ്നങ്ങളാകും 

തോണിയിൽ, ആകാശത്തിന്റെ 

നീലിമയിൽ തുഴഞ്ഞുതുഴഞ്.. !

വാനത്തിൽ പൂത്തിറങ്ങിയ

കാന്താരികൾക്കിടയിലൂടെ 

പാരിജാതങ്ങൾപൂക്കും

ദേവേന്ദ്രസന്നിധിയിലൂടെ.. !

പാറിപ്പറന്നുപോയി 

നമ്മൾക്കുതിരിച്ചെത്തീടാം 

കാലങ്ങളെല്ലാം നോക്കുകുത്തികളാകും

 മുൻപേ... !Rate this content
Log in