STORYMIRROR

Arjun K P

Drama Tragedy Classics

4  

Arjun K P

Drama Tragedy Classics

വേണ്ടപ്പെട്ടവൻ

വേണ്ടപ്പെട്ടവൻ

1 min
251


സ്വന്തം ഇഷ്ടങ്ങൾ

തുറന്നു പറഞ്ഞപ്പോൾ

ഞാൻ ധിക്കാരിയായി.


തെറ്റുകളെന്ന് തോന്നിയവ

എതിർത്തു നിന്നപ്പോൾ

ഞാൻ നിഷേധിയായി.


അനീതികൾക്കെതിരെ

പ്രതികരിച്ചപ്പോൾ

ഞാൻ വഴക്കാളിയായി.


പണത്തിനു പുറകെ

ഓടാതിരുന്നപ്പോൾ

ഞാൻ കഴിവുകെട്ടവനായി.


എന്റെ ലോകത്തിലേക്ക്

ചുരുങ്ങിയപ്പോൾ

ഞാൻ ഭ്രാന്തനായി.


സ്വപ്നങ്ങളുടെ പാതയിൽ

യാത്ര പോയപ്പോൾ

ഞാൻ ഗുരുത്വമില്ലാത്തവനായി.


ഞാനെന്റെ സ്വപ്നം

സ്വന്തമാക്കിയപ്പോളെല്ലായിടത്തും

ഞാൻ സ്വീകാര്യനായി.


എന്റെ പ്രശസ്തി പരന്നപ്പോൾ

പുച്ഛിച്ചവർക്കെല്ലാം

ഞാൻ ആരാധ്യനായി.


ലോകമെന്നെ അംഗീകരിച്ചു

തുടങ്ങിയപ്പോൾ നാടിന്ന് 

ഞാൻ പൊന്നോമനയായി.


പണവും പ്രതാപവും

വന്നു ചേർന്നപ്പോൾ എല്ലാവർക്കും

ഞാൻ വേണ്ടപ്പെട്ടവനായി.





Rate this content
Log in

Similar malayalam poem from Drama