ഭൂമിപ്പെണ്ണിന് വേണ്ടി
ഭൂമിപ്പെണ്ണിന് വേണ്ടി
ഭൂമിപ്പെണ്ണിന് വേണ്ടി
ആകാശം കാത്തിരുന്നു ..
നിറഞ്ഞ വെയിൽ പുഞ്ചിരിയാൽ
അവളെ മോഹിപ്പിച്ചു
അവൾ കണ്ടെന്നു നടിച്ചില്ല ..
ആകാശത്തിൽ മഴവിൽ
ശോഭ തെളിഞ്ഞു
പിന്നെ മേഘകെട്ടുകൾ
മഴയായ് പെയ്തു ..
ഭൂമിപെണ്ണ് അറിഞ്ഞതായ് പോലും
ഭാവിച്ചില്ല ..
ആകാശം കുഞ്ഞു തെന്നലിനൊപ്പം
ഭൂമിപെണ്ണിനടുത്തെത്തി
അവൾ
തിരിഞ്ഞു നടന്നു ..
ആകാശം ഭൂമിപെണ്ണിന് വേണ്ടി
പിന്നെയും കാത്തിരുന്നു ..