തെറ്റ്
തെറ്റ്
ആരോ എഴുതിയ
കഥക്കുള്ളിലെ കവിതയായ്
പിറവിയെടുത്തതും തെറ്റ്!
ഈണവും അർത്ഥവും
തേടിയലഞ്ഞു ഞാൻ
വ്യഥയാൽ പൊഴിച്ചതും തെറ്റ്!
എന്നിലെ എന്നോട്
വാശിപ്പുറത്തൊന്നു
പന്തയം വെച്ചതും തെറ്റ്!
മോശമെന്നോർക്കാതെ
നാളെയുടെ കാഴ്ചകളെ
കാണാതെ കണ്ടതും തെറ്റ്!
വാശിയും നേടി ഞാൻ
ദേഷ്യവും പൂശിയും
നേരിനെ തടയിട്ടു തെറ്റ്!
നിഴലാകെ വെന്തു ഞാൻ
കനലാകെ എരിയവേ
കരയാൻ മറന്നതും തെറ്റ്!
ചിരിയെ പൊഴിച്ചതും തെറ്റ്
എന്റെ,
ചിരിയെ പഴിച്ചതും തെറ്റ്!
