മനസ്സ്
മനസ്സ്
കടലുപോലെയാണവൾ
തിരമാലകൾ പോലെ
പലതരം ചിന്തകളും...
വന്ന് പോകുന്നതത്രയും
പല വേഗതയിൽ,
പലയാഴത്തിൽ...
മുന്നോട്ട് തന്നെയാണ് ദൂരം
പിറകോട്ടായ് വഴിയില്ലെന്ന്
എന്നേ പറഞ്ഞും പഠിച്ചു
കാത്തിരിപ്പിനർത്ഥമില്ലെന്നും...
വേരുറച്ച് പോയില്ലെത്രെ,
ചിതലരിച്ചിട്ടുമില്ലെന്ന് തിട്ടം
മഴക്കാലമാണെങ്കിലും,
വെയിലാണ് പെയ്യുന്നത്
ഇല കിളിർക്കുന്നല്ലാതെ
വാടിയതുമില്ലൊന്നു പോലും....
ഒന്ന് കൂടണയണമായിരിന്നു,
ഒരു തുരുത്തെങ്കിലും
കുന്നിക്കുരുവോളം ചെറുത്
സുഖിച്ച് വാഴാനല്ല,
അവളിലെ ഭാരമിറക്കാനായ്
അത്രയെങ്കിലും...
മറന്ന് പോയവരെ
ഓർത്തെടുക്കുന്നേരം
എന്തെങ്കിലുമൊന്ന്
കുത്തിക്കുറിക്കാൻ
ഒരിറ്റ് മഷിയും..!!!
꧁༺༒മയിൽ പീലി༒༻꧂
