ശ്വാസം
ശ്വാസം
1 min
201
ഉയിരുയർന്നാനല്ല നിമിഷങ്ങളിൽ
ഉള്ളിഩുള്ളിൻ ദുഃഖകാലങ്ങളിൽ,എൻ ശ്വാസം എൻ കൂടെ സംചരിച്ചുഎൻ ശ്വാസം എപ്പോഴും കൂടെ നിന്നു.
വീടുവിട്ടാദൂരദേശങ്ങളിൽവീട്ടുകാരഩ്യരാവും ദിഩത്തിൽ,
എൻ ശ്വാസം എഩ്ഩുള്ളിലേറിനിന്നുഎൻ ശ്വാസം എപ്പോഴും കൂടെ നിന്നു.
ദാഹത്തിലും കൊടുംകാമത്തിലും
ദ്വേശത്തിലും ദുരിതഘടകത്തിലും,എൻ ശ്വാസം എൻ മഩസ്സൂടെ നിന്നുഎൻ ശ്വാസം എപ്പോഴും കൂടെ നിന്നു.
മത്തഩായി ഭ്രാന്തഩാണെങ്കിലും
മഩസ്സിൽ സ്മൃതിക്കാത്തഗമഩത്തിലും,എൻ ശ്വാസം എൻ ചിന്തകൾ നിറച്ചുഎൻ ശ്വാസം എപ്പോഴും കൂടെ നിന്നു.
സിദ്ധഩോ യോഗിയൊ അല്ലാത്ത ഞാൻശ്വാസം സ്മരിച്ചാൽ മഩസ്സംയമംഎൻ ശ്വാസം എൻ ധ്യാഩപാത്രമാക്കിഎൻ ശ്വാസം എൻ കൂടെ ചേർത്തുനിർത്തി.
എൻ ശ്വാസം എൻ കൂടെ സംചരിക്കുംഎൻ ശ്വാസം എപ്പോഴും കൂടെ നിൽക്കും.
മരണം വരെ....
