STORYMIRROR

Jyothi Kamalam

Classics Fantasy

4  

Jyothi Kamalam

Classics Fantasy

"ഉത്സവമേളം"

"ഉത്സവമേളം"

1 min
420

നാട്യം അരങ്ങേറി രംഗശാലയിൽ…

കൃഷ്ണനാട്ടവും ഭീമനും പിന്നെ പാഞ്ചാലീയരംഗത്തു…


'ജീവത' ഉറഞ്ഞാടി ക്ഷേത്രാങ്കണത്തിൽ മെല്ലെ...

തളയിലെ മുത്തുകൾ കണ്ണകി പെരുമയായി...


വർണ്ണകളിപ്പാട്ടനിര ചൂണ്ടി പൈതങ്ങൾ

മെല്ലെ കൊതിപ്പിച്ചു… നിർബന്ധകണ്ണീർ വാർത്തു..


സുന്ദരിതരുണീമണീ തന്നോട് ചേർക്കുവാൻ

വെമ്പുന്ന കോമളഗാത്രൻ തെല്ലൊന്നു കൊതിയോടെ...


അലയടിച്ചു ഗഗനംമുട്ടെ…കുത്തിയോട്ടവും തോറ്റംപാട്ടിൻ ശീലും... 

ആയിരം കലങ്ങളിൽ അമ്മയ്ക്ക് പൊങ്കാല... 


നേദിച്ചു ദേവിക്കായി സദ്യവട്ടവും പായസക്കൂട്ടും

പ്രദക്ഷിണ വീഥിയിൽ തോയം വാർത്തി പൈതൽ…


ഉള്ളൊന്നു പാളിച്ചു് നന്നായി വെടിക്കെട്ടും…

ശുഭകരം സമാപ്തം അനന്തപുരി ധന്യം..



Rate this content
Log in

Similar malayalam poem from Classics