STORYMIRROR

Jyothi Kamalam

Classics Fantasy

4  

Jyothi Kamalam

Classics Fantasy

"സകുടുംബം"

"സകുടുംബം"

1 min
336

കൂടുമ്പോൾ  ഇമ്പമുള്ളെൻ കുടുംബം…

താതനും മാതാവും കുഞ്ഞേച്ചിയും…

അനിയനും, തോഴനാം മാർജാരനും….

ചെറുതല്ല തോഴരെ എൻ കുടുംബം

പിച്ച ഞാൻ വെച്ചൊരെൻ അവനീതലം.


പിന്നെ മറുവീടൊരു മുത്തശ്ശിയും..

അച്ഛനും അമ്മയും ഏടത്തിമാരും

ഏട്ടനും …ജോലിക്കായ് വരുന്നേച്ചിയും…

പിന്നെ ശുനകനും തൻകൂട്ടാളി.


നസീമ താത്തയും വലിയുപ്പയും…

റാഹേലും മാർട്ടിനും എൻ കുടുംബം ...

ദാഹിച്ചുവലയുമ്പോൾ തോയമേകാൻ

ഓടി എത്തുന്നൊരു കുഞ്ഞി പെണ്ണും.

 

എൻ പ്രാണവായു അവർക്കും സ്വന്തം

അർക്കനും മൂവന്തിവരെയും സ്വന്തം

എൻ മുല്ലപ്പൂക്കൾ അവർക്കും ഗന്ധം

എൻ നീലാകാശം അവർക്കും ദൃശ്യം.


ഞാൻ എത്ര ധന്യൻ ….കൃതാർത്ഥനും…

എത്ര മനോഹരം എൻ കുടുംബം…

വിണ്ണൊന്നു മണ്ണൊന്നു വെള്ളമൊന്നു.


  


Rate this content
Log in

Similar malayalam poem from Classics