പുലർകാലേയെൻ മിഴി
പുലർകാലേയെൻ മിഴി
പുലർകാലേയെൻ മിഴി തെളിയുമ്പോൾ
നീ കാതോർത്ത് മിഴി തോർത്തി നിൽപ്പൂ
വിഷുനാളിലെയെൻ മനം തെളിയുമ്പോൾ
ഞാൻ മിഴിപൂട്ടി നിൻ മുന്നിലണയും
ക്ലേശങ്ങളിലും മോക്ഷങ്ങളിലും
ഓടക്കുഴലിൻ കിളിനാദവുമായ് നിൽപ്പൂ
എൻ ചുവരുകളിൽ പാരിൻ താങ്ങായ്
എൻ മനഃപുരയിൽ തേരിൽ നയിക്കാൻ
ചാരേയണയും നിമിഷങ്ങളിലും
എൻ കണ്ണാ
തൊഴുവൻ ഞാൻ നിന്മുന്നിൽ വന്നണയുമ്പോൾ
ഭാരവുമായ് നിൻ സന്നിധി ഞാനണയുമ്പോൾ
നിൻ കൈയ്യിലെ വെണ്ണയുമായ് വന്ന്
എൻ ഭാരവുമായ് തിരികേ നീ പോകും
കാർവർണ്ണാ
എൻ ചെറുനാളിൽ കൂടേ കൂട്ടായ്
ഇന്നെൻ നാളിൽ കൂട്ടായ് കൂടേ
അമ്പാടിയിലെ ഉദ്യാനത്തിൽ
നീ കണ്ണാ
ഗോപികമാർ ചിരിയോടേ വന്നണയുമ്പോൾ
കളിയായ് നിൻ മിഴിയൊന്നിൽ പ്രഭ തൂകുമ്പോൾ
എൻകൈയ്യുമായ് ഒളിയിടം നീ തേടും
നിൻ ഗോപികമാർ തിരയുന്നത് കാണാൻ
എൻ ഗോപാ
