മിഴികൾ
മിഴികൾ
മിഴിയിലെ മിഴിയെ എൻ മിഴികൾ തേടിയനേരം
ഞാനറിയാതെ എൻ മിഴികൾ നിൻ മിഴികളിൽ
അന്നാ പെയ്തമഴയിൽ ചേർന്നു പെയ്തപ്പോൾ
ഞാനറിഞ്ഞില്ല നിൻ മിഴികൾ തൻ ആഴം
മാനം ചിരിക്കും നേരം കരയും നിമിഷം
നാമൊന്നായ് പെയ്തിറങ്ങുമ്പോൾ
പതിയെ എൻ ഹൃദയത്തിന്നാഴത്തിൽ
നിൻ മഴയും മിഴികളും ഊർന്നിറങ്ങി
മഴയാകെ പെയ്തിറങ്ങി നാം ഏകരാംനേരം
നിൻ മൗനത്തിൻ ചുടുഗന്ധം
ആദ്യമായ് ഞാൻ നുകരുമ്പോൾ
പ്രണയത്തിൻ സുഗന്ധം എന്നേക്കും നീയായ് മാറി
എങ്ങോനിന്നുമെത്തി എങ്ങോട്ടോമറയുന്ന
കാറ്റുപോലെ എൻ ജീവിതം പാറുംനേരം
നീയെന്നും എപ്പോഴും എൻ പ്രണയമായ്
എൻ ജീവനായ് എന്നുള്ളിൽ തുടിച്ചിരുന്നു
കാറ്റായ് നിൻ മുടിയിലിന്നു ഞാൻ തഴുകുംനേരം
മഴയായ് എൻ നെഞ്ചിൽ നീ ചായും നിമിഷം
സമയംപോൽ പ്രണയം
എൻ മിഴികളിൽ മിഴികളായ്

