STORYMIRROR

Renjith Sarangi

Children Stories Classics Children

3  

Renjith Sarangi

Children Stories Classics Children

പുഞ്ചിരി വാവ..!

പുഞ്ചിരി വാവ..!

1 min
166

കുക്കൂ കുക്കൂ കുയിലമ്മേ

കൂകി പാടും കുയിലമ്മേ


ചക്കര മാവിൻ കൊമ്പത്തെ

മാമ്പഴമൊന്നു പൊഴിക്കാമോ


തിത്തെയ്യ് തിത്തെയ്യ് തത്തമ്മേ

തത്തി പാറും തത്തമ്മേ


പുത്തരി വിളയും പാടത്തെ

പൊൻകതിരൊന്നു പറിക്കാമോ


വാഴക്കയ്മേൽ തേൻ നുകരും

അണ്ണാർ കണ്ണാ പൂവാല


തേൻ കുടമൊന്നു പകുക്കാമോ

നാക്കിലൊരൊറ്റി ഒഴിക്കാമോ


അമ്മപയ്യിൻ പാൽ നുകരും

തക്കിടി വാലി പൂവാലി


പാലുകുടിക്കാൻ കൊതിയേറി

പാലു ചുരത്തി തന്നിടുമോ


പുഞ്ചിരി വാവേ പുന്നാരേ

അമ്മക്കരികിൽ വന്നിടു നീ


ഇങ്ക് കുടിക്കാൻ വന്നീടിൽ 

നിൻ കൊതി മാറ്റി തന്നീടാം 



Rate this content
Log in