STORYMIRROR

Renjith Sarangi

Drama Tragedy Thriller

3  

Renjith Sarangi

Drama Tragedy Thriller

കാപാലിക

കാപാലിക

1 min
129

മധുവേറെ ഉണ്ടായിരുന്നു നിനക്കന്നു 

പാൽനിലാപുഞ്ചിരി അഴകായിരുന്നവൾ !


പനിനീർപൂവിൻ സുഗന്ധം പരത്തി നീ

ശലഭം പോൽ പാറിപറന്നു നടന്നവൾ!


അഴകും,സുഗന്ധവും,മധുവും

നുകർന്നുപോയ് മാരീചകർ!


ഊറി ഊറ്റി കുടിച്ചൊരു

മാദക കരിമ്പായിരുന്നു നീ!


നിൻ നഗ്ന മേനിയിൽ രമിച്ചു

മദിച്ചവർ ഉന്മാദ നൃത്തം ചവിട്ടിയോർ


പുച്ഛഭാവത്തിൽ നടന്നു നീങ്ങുന്നു 

നീർ വറ്റി വരണ്ട നീ വെറും ചണ്ടിയായ്!! (2)


ഉന്മാദ തരംഗങ്ങൾ അസ്തമിച്ചു

ഉദായാർദ്ര കിരണങ്ങൾ പോയ് മറഞ്ഞു


നമ്ര ശിരസ്കയായ് ശുഭ്ര വസ്ത്രാംഗിയായ്

നിർനിമേഷയായ്,വിഷണ്ണയായ്


വിളറി വിതുമ്പിയ വിരഹിണിയായ്

വിധി കാഹളമൂതിയ വേളയിൽ


വ്രണിത ഹൃദയെ ഈ വിജനതയിൽ

മിഴി നീട്ടി ആരെ തിരയുവതിന്നു!!!(2)


               


Rate this content
Log in

Similar malayalam poem from Drama