STORYMIRROR

Renjith Sarangi

Drama Tragedy Classics

3  

Renjith Sarangi

Drama Tragedy Classics

അനാഥൻ

അനാഥൻ

1 min
111

ഞാനാണനാഥൻ ഞാനാണനാഥൻ

ഈ തെരുവിന്റെ മാർജ്ജാര പുത്രൻ

ഈ തെരുവിന്റെ വ്യഭിചാരപുത്രൻ 


ഒരുനേരമുണ്ണാനുടുക്കുവാനില്ലാത്ത

ഒരുവെറും പാഴ്ജന്മമീ ഞാൻ 

ഇന്നൊരുവെറും പാഴ്ജന്മമീ ഞാൻ


അറുതിയുടെ വറുതിയുടെ മേച്ചിൽ

പുറത്തിലൂടലയുന്ന പൊറുതിയില്ലാത്തോൻ

ഞാൻ വെറും പ്രകൃതിയുടെ വികൃതി പൂണ്ടിടുന്നോൻ 


ഒരു ചാൺ വയറിനായ് കാതങ്ങൾ താണ്ടി

ഞാൻ അഴലോടെ ഉഴറുന്നു വീണ്ടും,

കണ്ണീർ കുടിച്ചുദരം നിറക്കുന്നു മൂകം 


വെറുപ്പിന്റെ ഭാരം ചുമക്കുന്ന ഭ്രാന്തൻ

വിഴുപ്പിന്റെ ഭാണ്ഡം പുതക്കുന്ന നീചൻ

വിശപ്പിന്റെ ദൈന്യം രുചിക്കുന്ന മൂഡ്ഡൻ


കിതപ്പിന്റെ കൂടെ കിതക്കുന്നു വീണ്ടും

കിതച്ചു കൊണ്ടിന്നും നടക്കുന്നു ദൂരം 

കൊതിക്കുന്നൊരന്നം കെടക്കുന്ന നേരം 



Rate this content
Log in

Similar malayalam poem from Drama