STORYMIRROR

Renjith Sarangi

Romance Fantasy

3  

Renjith Sarangi

Romance Fantasy

അനുരാഗ മുന്തിരി

അനുരാഗ മുന്തിരി

1 min
209

അറിയുവാനാകാത്തൊരാ-

കാംക്ഷയിന്നെൻ അകതാരി

ലാകെ നിറഞ്ഞു നിന്നു

 

അതിരുകളില്ലാത്തൊരായിരം കദനങ്ങൾ 

ആത്മാവിനാഴം കവർന്നെടുത്തു

നിറതിങ്കൾ പൂത്ത നിലാവിൻ്റെയോരത്തു

നിറദീപമേന്തി നീ വന്ന രാവിൽ 


ഉലയുന്ന നിൻമുടി ചുരുളിൻ്റെ സൗരഭം

ഇടനെഞ്ചിലാകെ പതിഞ്ഞിരുന്നു

അതിലോല ലോലം, അനുരാഗ ലോലം


അറിയുന്നു ഞാൻ പ്രിയേ നീയെന്ന ഗേഹം 

കനവായും നിനവായും നിറയുന്നു നീ

സഖീ അനുരാഗ മുന്തിരി പൂത്ത പോലെ..!



Rate this content
Log in

Similar malayalam poem from Romance