നെയ്യാറിൻ്റെ തീരത്ത്
നെയ്യാറിൻ്റെ തീരത്ത്
മൃദുലവികാരങ്ങൾ പൂവണിയും
പൂവനമുണ്ടെൻ മുന്നിൽ
കളകള നാദം കേട്ടുണരുന്നൊരു
തേൻപുഴയുണ്ടെൻ ഉളളിൽ
മാനം മേലെ മഴ പെയ്യിക്കാൻ
മഴമേഘങ്ങൾ വിണ്ണിൽ
മലയും കാടും പൂവും പുഴയും
വിലയം ചെയ്യും മണ്ണിൽ
തളിരായ് മെല്ലെ പടർന്നു വളർന്നൊരു
മരമായ് ഞാനീ മണ്ണിൽ
മധുര സ്മരണകൾ ഏറെയും
അരിയ നോവുകൾ വേറെയും
നിറയെ ഉള്ളിൽ പേറി ഞാൻ
സുസ്മിത വദനനായ് ഇന്നും !
