STORYMIRROR

Binu R

Fantasy

4  

Binu R

Fantasy

കവിത :- മഴനിലാവ്.രചന :ബിനു.R

കവിത :- മഴനിലാവ്.രചന :ബിനു.R

1 min
379

ചന്തംവിരിയുന്ന

താരകൾ കണ്ടിട്ട്

ചന്ദനംവഴിയുന്ന

പ്രഭയാൽ ചന്ദ്രലേഖ 

പരിഭവംനിറയും

വദനവുമായ്

കാർമുകിൽപത്രത്തിൽ

മുഖംമറച്ചു!

കാറ്റുവന്നു ചൂളമടിച്ചു

രാത്രീഞ്ചരങ്ങൾ

തന്നാനം പാടി

ഇരുട്ടിൻപാതിയിൽ,

വാനത്തിൽ

ചെന്താമരാക്ഷിയാൾ

വെള്ളിനിറമോലും വാളുവീശി

കണ്ടുഭയന്നിട്ടെന്നവണ്ണം

ഇന്ദുമുഖി പരിഭവം

മറന്നെത്തിനോക്കി!

  

സുരലോക ഗായികമാർ

സാധകം ചൊല്ലി 

വെള്ളിനൂലുകൾ പാവും

മഴനിലാവുകാൺകെ.

വെള്ളിവെളിച്ചത്തിൽ

അക്ഷരങ്ങൾകോർത്തു

മാലതീർക്കുന്നവർ,

ഭൂമിയിൽ സ്വപ്‌നങ്ങൾ

കണ്ടു കൺമിഴിക്കുന്നു

വിസ്മയത്താൽ!

രാവിൻ നേർക്കാഴ്ചയിൽ

മഴനിലാവിൽ

കാറ്റിൽആലോലമാടും

പകലിൻഹരിതങ്ങൾ

കാൺകേ,

മാനത്തെ താരകങ്ങൾ

കരിമുകിലിൻ നേർമയിൽ

കൺചിമ്മി ഒളിഞ്ഞു

നോക്കിക്കൊണ്ട് 

ചെറുചിരിയാൽ കിന്നാരമോതി 

സൗമ്യമാർന്നു നിൽക്കുന്നു.



Rate this content
Log in

Similar malayalam poem from Fantasy