STORYMIRROR

Prabhakaran Vallath

Inspirational

4  

Prabhakaran Vallath

Inspirational

നമിക്കണം

നമിക്കണം

1 min
370

കർഷകരുടെ വഴികാട്ടികൾ

കുട്ടികളുടെ കളിക്കൂട്ടുകാർ

പ്രകൃതിയുടെ പ്രിയപുത്രർ

ഈ പാവം കന്നുകാലികൾ


മറക്കുന്നു നമ്മൾ പ്രകൃതിയെ

മറക്കുന്നു നമ്മൾ പക്ഷികളെ

മറക്കുന്നു നമ്മൾ മൃഗങ്ങളെ

മറക്കുന്നു നമ്മൾ എല്ലാത്തിനെയും


പക്ഷിമൃഗാദികളെ ചൂഷണം ചെയ്ത്

സൗധങ്ങൾ തീർക്കുന്നു നാം

ശക്തിയെ ബുദ്ധികൊണ്ട് തോല്പിച്ച്

അഹങ്കരിക്കുന്നു നാം മാനവരെന്ന്


പക്ഷികളെ അലങ്കാരമാക്കി

പട്ടികളെയും പശുക്കളെയും

വളർത്തുമൃഗങ്ങളാക്കി

വഴിയോരക്കാഴ്ചകളാക്കി നമ്മൾ


പണക്കൊതി തീർക്കാൻ

കച്ചവടക്കണ്ണുമായി

കൊല്ലുന്നു നാം ഈ പാവങ്ങളെ

കൊന്നുതിന്നുന്നു നാം


നിർത്തണം ഈ ക്രൂരത നാം

അറിയണം നാം ഈ പാവങ്ങളെ

കേൾക്കണം നാം ഈ പാവങ്ങളെ

നമിക്കണം നാം ഈ പാവങ്ങളെ 


Rate this content
Log in

Similar malayalam poem from Inspirational