STORYMIRROR

Sukrutha Sankar

Inspirational Others

4  

Sukrutha Sankar

Inspirational Others

സ്നേഹത്തിൻ അമരാവതി

സ്നേഹത്തിൻ അമരാവതി

1 min
320

നേർത്ത മഞ്ഞുതുള്ളിയായ്

രാവിൻ നിശാശലഭം

വർണ്ണശോഭയിൽ നീരാടും

സ്നേഹത്തിൻ പൂഞ്ചോല


തൃണം പോൽ ചാഞ്ചാടും

വേനലിൻ പൊൻവെയിലിൽ

ദേവദാരു പൂത്തകണക്കെ

പുഞ്ചിരിവിതറും പെൺപൂവേ


ഹൃത്തിൽ ചന്ദനം പൂശും

സ്നേഹത്തിൻ അമരാവതിയേ

കണ്ടു നിന്നിൽ എന്നുമെന്നും

തരാകാന്തമായ് ജനനി


നിന്നിലെ മലരിൽ പിറവി-

യെടുത്തനാൾ അറിഞ്ഞു നിൻ

സ്നേഹവും താപവും

അശ്രുകണങ്ങളും ജ്വലനവും 


നികത്താനാവാത്ത സ്ഥാനം വഹിച്ചു

നീ ഉയരൂ ഉയരങ്ങളിലേക്ക് 


Rate this content
Log in

Similar malayalam poem from Inspirational