സൗഹൃദത്തിൻ ചില്ല
സൗഹൃദത്തിൻ ചില്ല
1 min
368
കണ്ണോടു കണ്ണ് നോക്കുമ്പോഴും
ചുണ്ടിൽ ചെറു പുഞ്ചിരിയിലും
ഒളിപ്പിച്ചു കൗതുകത്തിൻ പൂഞ്ചോല
ഒരു നോക്കിനാൽ ചേർന്നുനിന്നു
ഒരു വാക്കിനാൽ കൂടെനിന്നു
ആഴത്തിലാകുന്ന വേദനയിലും
നിൻ കരം താങ്ങിനിർത്തി
എൻ രാഗവും നിൻ താളവും
അത്രമേൽ ചന്തം ചാർത്തി
വാനത്തിൽ പട്ടംപോലെ ഉയരുന്നു
നീ എന്നുമെന്നും ചേലേകുന്നു
എൻ ഹൃത്തിൻ വസന്തമേ
സഖീ, നീയെന്ന പൂഞ്ചില്ല
ഏകുന്നു സൗരഭ്യം അത്രയും
ലോലമാം എൻ അകതാരിൽ
നമ്മിലെ സൗഹൃദം അണയാതിരിക്കട്ടെ
എന്നും ആ കുറുമ്പിൻ ചില്ല പൂവിടട്ടെ
