STORYMIRROR

Sneha. K

Inspirational

4  

Sneha. K

Inspirational

ഗാന്ധി

ഗാന്ധി

1 min
434

സമാധാന പാത ഈ വിണ്ണിനേകിയ നായകനേ... സമരനായകനേ...

മനസിലൊരു ചെങ്കൊടി പറന്നുയർത്തി മാനത്തു മഴവില്ലായ് പ്രതിഫലിപ്പിച്ച

കിരീsവും ചെങ്കോലുമില്ലാത്ത    

രാജാവ്....


സ്നേഹജ്വാലയിൽ കത്തിയമർന്ന

ആ മുഖം ചങ്ങല കൈകളിൽ പിടഞ്ഞെരിയുമ്പോഴും

സ്വാതന്ത്രമെന്നത് തീ കനലായ്       

മനസ്സിൽ ആളികത്തി.


 സ്വാതന്ത്ര പറവയ്ക്ക് ചിതയൊരുക്കാനായി ചുറ്റുമുള്ള

 കഴുകൻ കൂട്ടം ഉറ്റു നോക്കുമ്പോഴും ഇന്നലെ കണ്ട സ്വപ്നമല്ലിത് നാളെ 

 തൻ പ്രതീക്ഷയാണീ സ്വാതന്ത്രമെന്ന    ഗാന്ധിതൻ കരളുറപ്പാണ്

           

ലോക ജനതയുടെ സ്വാതന്ത്ര്യം.

എൻ മനസിൽ ഗാന്ധിതൻ ചിത്രം കടും ചോരയാൽ എഴുതിവെച്ച       

കനൽ മുദ്രയായ് എരിയുന്നു......


 


Rate this content
Log in

Similar malayalam poem from Inspirational