STORYMIRROR

Sneha. K

Inspirational

3  

Sneha. K

Inspirational

അറിവിൻ ലോകം

അറിവിൻ ലോകം

1 min
171

 അറിവിന്റെ പാതയിൽ വെളിച്ചം

പകർന്ന് സ്നേഹവും ശാസനയും

ചാലിച്ചെഴുതിയ കനൽ പൂവ് പോൽ

കത്തിജ്വലിക്കുന്ന ഗുരുനാഥർ....


കണ്ണിൽ നിന്നിറ്റു വീഴുന്ന

കണ്ണുനീരിനു പറയുവാനുള്ളതോ 

കാലങ്ങളായുള്ള ശാസനയും 

കണ്ണുരുട്ടലും....

പേടിച്ചു വിറച്ചുരുണ്ടു പോയ

കാലങ്ങൾ ഓർമ്മിക്കുന്നിതിപ്പോൾ

ചിരിപ്പിക്കുമോർമ്മകൾ....


അറിവിന്റെ ലോകത്ത് ചുവടുറക്കാനും

ലക്ഷ്യങ്ങൾക്കായ് പൊരുതി 

അത് കീഴടക്കാനും 

കുരുന്നാകും മുതൽ ചൂരൽ

വടിയോടെ അടിയുറച്ചു നിൽക്കുന്ന

ഓരോ അധ്യാപനങ്ങൾ....


അധ്യാപകദിനം എന്നൊരു സുദിനം 

പിറന്നല്ലോ...... ആരവത്തോടെ 

ആഹ്ലാദത്തോടെ...

അജ്ഞാനങ്ങളുടെ ഇരുളുകീറി മുറിച്ച്

ജ്ഞാനത്തിന്റെ ലോകം കീഴടക്കി

തന്ന അധ്യപകർക്ക് നേരുന്നിതല്ലോ

ആശംസകൾ......


നന്ദി ചൊല്ലിടാൻ ഒരു വേള

മാത്രമായെങ്കിലും....

സ്വപ്നങ്ങളോടെ പറക്കാൻ പഠിപ്പിച്ച

അധ്യപകർക്ക് നന്ദി. ഒരായിരം നന്ദി...

ഒരു ദിനം മാത്രമല്ല എന്നും

കരുതലോടെ വാത്സല്യത്തോടെ

 മനസിൽ കാത്തുസൂക്ഷിപ്പിൻ

ന്റെ ഗുരുനാഥന്മാരെ ............



Rate this content
Log in

Similar malayalam poem from Inspirational