Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sangeetha S

Inspirational

4.4  

Sangeetha S

Inspirational

ചാരമല്ലിത് കനൽ

ചാരമല്ലിത് കനൽ

1 min
1.3K


തണലേറ്റിരിക്കാൻ മനസ്സില്ലിന്നെനിക്ക്

നീറും മരീചികയാലങ്ങകലെയാ 

പെൺകൊടി നാട്ടീവലിക്കുന്നൊരീ

വിപ്ലവത്തൂണതിൻ സാക്ഷ്യമതാ

അറിവാം വാൾമുന കൊത്തിചീന്തിയെ-

റിഞ്ഞതീ അന്ധമാം ബോധത്തെ… 

  

  അവൾ പൊട്ടിച്ചെറിഞ്ഞതോ ബന്ധിക്ക-

  പ്പെട്ടൊരാ ചങ്ങലകൾ, ഉയർന്നു

  പൊന്തുന്നതീ മരുപ്പച്ചയിലേക്കാണി-

  ന്നവളുടെ യുദ്ധമെന്നാൽ : നീയോ

  തോറ്റുപോകുമീ തീജ്വാലയ്ക്കു മുന്നിൽ


സ്മൃതിതത്ത്വങ്ങളടക്കി വാഴ്ന്നൊരാ

കാലമിതല്ലന്നോർക്ക നീ, ലിഖിതങ്ങളന്വർ-

ത്ഥങ്ങളാകുന്നൊരാ രാവതിവിദൂരമല്ല:

അവളണിഞ്ഞതാ കാക്കിക്കുള്ളിലും

അരിവാളേന്തുന്നതാ കൈയ്യ്ക്കുള്ളിലും

ആർത്തലിക്കുന്നുതീ ചരിത്രം


 

  

  


Rate this content
Log in