STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

തിരുവോണം

തിരുവോണം

1 min
220

ഓണം വന്നല്ലോ പൊന്നോണം... തിരുവോണം 

അത്തം മുതൽ ഉത്രാടം വരെ പാടുന്നുവല്ലോ 

പൂവേ പൊലി പൊലി പൊലി പൂവേ.. 

തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ 

ആർപ്പോ ഇർറോ ഇർറോ... 

          

ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോ 

തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും 

വാമനൻ വന്നുപോകുന്നതിന്മുമ്പേ 

മാവേലിമന്നനെ വരവേൽക്കാൻ മലയാളികൾ തറ്റുടുക്കുന്നുവല്ലോ... 

     

മുറ്റത്തെമാവിൻകൊമ്പിൽ ഊഞ്ഞാലാടാൻ 

തറവാടിൻ കിളിമൊഴികൾ വട്ടം കൂടുന്നുവല്ലോ 

സദ്യവട്ടങ്ങളിൽ മിഴിവേകുവാൻ ഇഞ്ചിക്കറിയും

എരിശ്ശേരിയും അടുപ്പിൻതട്ടിലിരുന്നു മൂക്കുന്നുവല്ലോ 

അടപ്രഥമനും പാൽപ്പായസവും ഉരുളികളിൽ കൊഞ്ചിക്കുഴയുന്നുവല്ലോ..

         



Rate this content
Log in

Similar malayalam poem from Inspirational