STORYMIRROR

Jyothi Kamalam

Inspirational Others

4  

Jyothi Kamalam

Inspirational Others

"നവപൂജാ ദേവീസ്തുതി"

"നവപൂജാ ദേവീസ്തുതി"

1 min
411


ജഗദംബികേ അമ്മേ കരുണാമയീ...

ജഗത്തിലും പരത്തിലും ശാന്തി ദൂതെ...

'തൂവെള്ള' ചേലയിൽ ശാന്തയായി വാഴുന്ന 'വീണാധാരിണീ' ഗാനപ്രിയേ..

അറിവിൻടെ പൊൻനിധി മെല്ലെ തുറക്കുവാൻ പകരൂ നീ വിദ്യായാം തൂ വെളിച്ചം

പനച്ചിക്കാട്ടിലെ പവിത്രേശ്വരീ ...കൈതൊഴാം പാഹിമാം ഭുവനേശ്വരീ

മാതങ്കി….. ‘ചാമുണ്ടീ’ …...’അരുണവർണ്ണപ്രിയേ’ ...

ശക്തീശ്വരീ ക്ഷിപ്രകോപഅംഗനേ... ഭഗവതീ...കാർത്യായനി നമോസ്തുഭ്യം

കോപാഗ്നിയിൽ പാണ്ട്യപുരം തച്ചുടച്ച ദണ്ഡേശ്വരി ശ്രീ ദുര്ഗ പരമേശ്വരി..

പാഹിമാം ജഗദീശ്വരി ...ആറ്റുകാൽദേശം വാഴും ജഗന്മയി


മഹാദേവി കുങ്കുമപ്രിയേ 'കാളരാത്രി ‘കാകവർണ്ണ’ രൗദ്രരൂപീ' ദേവി 

ഗർദഭ വാഹിനി അമ്മേ പ്രിയങ്കരീ ...ശാർക്കര കുടികൊള്ളും ഉഗ്രരൂപേശ്വരി

ഗൗരീ ‘ലക്ഷ്മി’ കരുണാമയീ ‘പീതവർണ്ണപ്രിയേ’ മൂകാംബികേ

‘കാടാമ്പുഴ വാഴും ‘പ്രകൃതീശ്വരീ’ ഹരിതാംബരീ ഭയങ്കരീ

‘ശക്തീ’ മിഥ്യാഹാരിണീ വിജയ ലക്ഷ്മി വന്ദേ ചെട്ടികുളങ്ങര ഭവഭയഹരീ


മഹിഷാസുരമർദിനി അമ്പമാതാ കൊടുങ്ങല്ലൂരിന് ചൈതന്യമാം ഭുവനേശ്വരി

കൈതൊഴാം സിദ്ധിദാത്രി ഹിരണ്മയേ മൂലോകവും വാഴും ഭാമേ

അന്നപൂർണ്ണേ വരദായിനീ സിംഹവാഹിനി രാജേശ്വരി

മഹേശ്വരീ സർവൈശ്വര്യദായിനീ മോഹിനീ കരുണാമയീ ശങ്കരീ

കൈതൊഴാം പാഹിമാം …….കൈതൊഴാം …. പാഹിമാ


ആവർണ്ണനീയം നിൻ രൂപം ....മോഹിതം നിൻ ചൈതന്യം....

എന്നുമെൻ മനീഷയിൽ തെളിയണമേ എന്നുൾക്കാമ്പിൽ കൊളുത്തണമേ

നിൻ കൃപയാൽ കൈവല്യം എൻ ജീവൻ...

നിൻ തുടിയിൽ ഭദ്രം എൻ പ്രാണൻ…


വിതയ്ക്കണേ ശാന്തിയും ശുദ്ധിയും നീ ...

പകരണേ കൈവല്യം തരണമമ്മേ .....

പൊറുക്കണേ തെറ്റുകൾ കെടുത്തുമമ്മേ ...

നിൻകരുണക്കായ് കേളുമീ പൈതങ്ങളെ

കാക്കണേ കൽപ്പാന്തകാലത്തോളം ....


Rate this content
Log in

Similar malayalam poem from Inspirational